തൃശൂർ: ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയും ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, എമർജൻസി മെഡിസിൻ, അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗങ്ങളും സംയുക്തമായി ഒബ്സ്റ്റട്രിക് ക്രിട്ടിക്കൽ കെയർ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, സിഇഒ ഡോ. ബെന്നി ജോസഫ്, ഡോ. സറീന ഗിൽവാസ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എം. ബിന്ദു, ടോഗ്സ് പ്രസിഡന്റ് ഡോ. നീത, സെക്രട്ടറി ഡോ. സി.ആർ. രേഷ്മി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡോ. എം. ബിന്ദു സ്വാഗതവും ഡോ. നീത ജോർജ് നന്ദിയും പറഞ്ഞു.
തുടർന്നു നടന്ന ശില്പശാലയിൽ ഗർഭകാലത്തും പ്രസവസമയത്തും അതീവ ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് ആവശ്യമായ അടിയന്തര ചികിത്സാരീതികളും ക്രിട്ടിക്കൽ കെയർ മാനേജമെന്റും നൽകേണ്ട രീതികളെക്കുറിച്ച് വിശദീകരിച്ചു.
ഡോ. രമേഷ് ഭാസ്കരൻ, ഡോ. രാജീവ്, ഡോ. ഡിയോ, ഡോ. ജോണ് പോൾ, ഡോ. സെബാസ്റ്റ്യൻ, ഡോ. സുഗത, ഡോ. അപർണ, ഡോ. വിജിൽ എന്നിവർ ശില്പശാലയ്ക്കു നേതൃത്വം നൽകി.
പരിപാടിയിൽ ഡോ. സെറീന ഗിൽവാസ്, ഡോ. ലോല രാമചന്ദ്രൻ, ഡോ. അശ്വത് കുമാർ, ഡോ. നിഷി, ഡോ. സുനിത, ഡോ. ഗീത, ഡോ. സപ്ന, ഡോ. വാസന്തി, ഡോ. ദീപ്തി, ഡോ. മെറിൻ, ഡോ. ലക്ഷ്മി, ഡോ. ഹെ ന്ന, ഡോ. അജീന, ഡോ. റോസ്, ഡോ. വിനായക് എന്നിവർ ക്ലാസുകൾ നയിച്ചു.